പറയാന്‍ ഒരുങ്ങുമ്പോഴേയ്ക്കും വാക്കുകളെ മറവി തട്ടിയെടുക്കുന്നുണ്ടോ..? പരിഹാരം ഭക്ഷണത്തില്‍ ഉണ്ട്! ഇവ ശീലമാക്കൂ

പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

നമുക്ക് എല്ലാവര്‍ക്കും പൂര്‍ണ്ണ ഓര്‍മ്മശക്തി ഉണ്ടെന്ന് വാദിക്കാനാകുമോ…? ഒരു പിരിധി വരെ ഇല്ലെന്നാണ് നിഗമനം. മറ്റൊന്നുമല്ല, പറയാന്‍ ഒരുങ്ങുമ്പോഴേയ്ക്കും വാക്കുകളെ മറുന്നു പോകുന്നവരുണ്ട്. ചിലപ്പോള്‍ ഒരു കാര്യം പറയുന്നതിനിടയ്ക്ക് മറ്റെന്തിലും കയറി വരുമ്പോള്‍ പറഞ്ഞു കൊണ്ട് വന്ന വിഷയവും നാം മറന്നു പോകാറുണ്ട്. ഈ ചെറിയ കാര്യം തള്ളികളയരുത്. ചെറിയ മറവി വലിയ മറവിയിലേയ്ക്ക് മാറുവാന്‍ അധികം നാള്‍ വേണ്ടിവരില്ല എന്നാണ് പഠനം. ഇതിനെ തുടക്കത്തിലെ നമുക്ക് മാറ്റിയെടുക്കാം നമ്മുടെ ഭക്ഷണഷത്തിലൂടെ തന്നെ.

പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് രോഗങ്ങളെ ചെറുക്കാനും നല്ല ഉറക്കത്തിനും ഓര്‍മ്മക്തി കൂടാനും സഹായിക്കുന്നതാണ് മഗ്നീഷ്യം. ചീര പോലുള്ള ഇലക്കറികളിലാണ് മഗ്‌നീഷ്യം ലഭിക്കുന്നത്. വാള്‍നട്ടില്‍ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഓര്‍മ്മശക്തി വര്‍ധിക്കാന്‍ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇലക്കറികള്‍, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികള്‍, ബെറിപ്പഴങ്ങള്‍, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഓര്‍മ്മശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ് മത്സ്യങ്ങള്‍. ചെറിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി കൂടുകയേയുള്ളൂ. ഭക്ഷണത്തില്‍ ഒലീവ് ഓയില്‍ ചേര്‍ക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.

ഡാര്‍ക്ക് ചോക്ലേറ്റ് ബുദ്ധിവികാസത്തിനും ഓര്‍മശക്തി വര്‍ധിക്കുന്നതിനും വളരെ നല്ലതാണ്. മദ്യപാനം ഓര്‍മശക്തി കുറയ്ക്കുമെന്നാണ് മിക്ക പഠനങ്ങളിലും പറയുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഓര്‍മശക്തി വര്‍ധിക്കും. ഓറഞ്ച് ജ്യൂസ്, സോയ മില്‍ക്ക്, പയര്‍വര്‍ഗങ്ങള്‍, തൈര് , ചീസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക.

Exit mobile version