പ്രമേഹവും ഹൃദ്രോഗവും കണ്ടെത്താന്‍ ഒരു എളുപ്പ വഴി

പ്രമേഹവും ഹൃദ്രോഗവും കണ്ടെത്താന്‍ ഇനി ആശുപ്പത്രിയില്‍ പോവണ്ട രക്തപരിശോധനകളുടെയു ആവശ്യമില്ല. ഒരു ലൈറ്റ് ശരീരത്തിലടിച്ച് പ്രമേഹവും ഹൃദ്രോഗവും എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്ന് പുതിയ കണ്ടെത്തല്‍

പ്രമേഹവും ഹൃദ്രോഗവും കണ്ടെത്താന്‍ ഇനി ആശുപ്പത്രിയില്‍ പോവണ്ട രക്തപരിശോധനകളുടെയു ആവശ്യമില്ല. ഒരു ലൈറ്റ് ശരീരത്തിലടിച്ച് പ്രമേഹവും ഹൃദ്രോഗവും എളുപ്പത്തില്‍ തിരിച്ചറിയാനാകുമെന്ന് പുതിയ കണ്ടെത്തല്‍. പ്രമേഹം ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുപോലെ തന്നെ ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് ഉള്ള ഒരു പ്രധാന കാരണം ഹൃദ്രോഗം തന്നെ. നെതര്‍ലന്‍ഡ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഏജ് റീഡര്‍ എന്നൊരു ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്. അധികമായെത്തുന്ന ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെ പല കോശങ്ങളിലും ഒട്ടിപ്പിടിച്ചിരിക്കാറുണ്ട്. ഇതിനെ ഏജ് (AGE) എന്നാണ് പറയുന്നത്.

ഇതാണ് പലപ്പോഴും രക്തസമ്മര്‍ദം ഉണ്ടാക്കുന്നതും അതുപോലെ തന്നെ പ്രമേഹത്തിന് തുടക്കമിടുന്നതും. പ്രായം കൂടുംതോറും കോശങ്ങളില്‍ ഏജ് അടിയുന്നത് കൂടുന്നു. ചര്‍മത്തിലെ AGE ലെവല്‍ ഈ ഉപകരണത്തില്‍ നിന്നുള്ള ഫ്‌ലൂറസന്റ് ലൈറ്റ് ഉപയോഗിച്ച് നിര്‍ണയിക്കാന്‍ സാധിക്കും. ഇതിലൂടെ പ്രമേഹസാധ്യതയും അറിയാന്‍ കഴിയും. രക്തസമ്മര്‍ദ്ദവും തിരിച്ചറിയാന്‍ കഴിയും. അതിലൂടെ ഹൃദ്രോഗസാധ്യത ഉണ്ടോ എന്നും കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 70000 ത്തിലധികം ആളുകളിലാണ് പരീക്ഷണം നടത്തിയത്.

Exit mobile version