വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ നിസ്സാരക്കാരനല്ല കാടമുട്ട!

ഇത്തിരിക്കുഞ്ഞനായ കാടയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്

ആയിരം കോഴിക്ക് അരക്കാട എന്നാണല്ലോ പ്രമാണം. അതുപോലെ തന്നെ കാടമുട്ടയും പോഷകസമ്പന്നമാണെന്ന് എല്ലാര്‍വക്കും അറിയാം. ഇത്തിരിക്കുഞ്ഞനായ കാടയുടെ മുട്ട വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. അഞ്ചു കോഴിമുട്ടയുടെ ഗുണമാണ് ഒരു കാടമുട്ടയ്ക്ക് എന്നാണു പറയാറ്. കാടമുട്ടയുടെ ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്…

അനീമിയ, ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉചിതമാണ് കാടമുട്ട. പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തകോശങ്ങള്‍ രൂപപ്പെടാനും കാടമുട്ട കഴിക്കുന്നത് സഹായിക്കും. അയണ്‍ ധാരാളം അടങ്ങിയതിനാല്‍ സ്ത്രീകളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും.

പതിമൂന്ന് ശതമാനം പ്രോട്ടീനും 140 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട് കാടമുട്ടയില്‍. ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം. എന്നാല്‍ കാലറി തീരെ കുറവ്. അമ്പതുഗ്രാം കാടമുട്ടയില്‍ 80 കാലറി മാത്രമാണുള്ളത്. ജലദോഷം പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് കഴിക്കുന്നത് നല്ലതാണ്. കാഴ്ചശക്തി വര്‍ധിപ്പിക്കാനും ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്. കാടമുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

Exit mobile version