ചുമ്മാ അങ്ങനെ കളയാനുള്ളതല്ല ഓറഞ്ചിന്റെ തൊലി, നിങ്ങളറിയാത്ത ചില ഗുണങ്ങള്‍ ഇതാ…

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി

ഓറഞ്ചിനെക്കാളും ഏറ്റവും കൂടുതല്‍ ഗുണങ്ങളുള്ളത് ഓറഞ്ചിന്റെ തൊലിയ്ക്കാണ്. പലര്‍ക്കും ഇത് അറിയില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ചിന്റെ തൊലി. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഓറഞ്ചിന്റെ തൊലി.

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഹെസ്പെരിഡിന്‍ എന്ന മൂലകം ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ദഹനം എളുപ്പമാക്കാന്‍ ഓറഞ്ചിന്റെ തൊലി ഏറെ നല്ലതാണ്. ഓറഞ്ച് തൊലിയിലെ സിട്രസ് കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതുവഴി ദഹനം എളുപ്പമാകും.

അസിഡിറ്റി ഉള്ളവര്‍ക്കും വയറിലെ എരിച്ചിലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് തൊലി വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുള്ളതാണ്. പല്ലിന് കൂടുതല്‍ തിളക്കം കിട്ടാന്‍ ഓറഞ്ചിന്റെ തൊലി പൗഡര്‍ രൂപത്തില്‍ പൊടിച്ച് ദിവസവും രാവിലെ പല്ല് തേയ്ക്കുക. പല്ലിന് കൂടുതല്‍ തിളക്കവും ബലവും കിട്ടാന്‍ ഇത് സഹായിക്കും.

Exit mobile version