നിങ്ങള്‍ ആപ്പിള്‍ ടീയെ കുറിച്ച് കേട്ടിട്ടുണ്ടോ; ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ

ചായ പ്രേമികളായ മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത ഒന്നാണ് ആപ്പിള്‍ ടീ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് ആപ്പിള്‍ ടീ.

ആപ്പിള്‍ ടീ ഉണ്ടാക്കുന്നത് ഇങ്ങനെയാണ്,

ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ, കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അല്‍പം ഗ്രാമ്പൂ, കറുവപ്പട്ട, തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഒരു ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആപ്പിള്‍ ടീ കുടിക്കരുത്.അലര്‍ജിയുള്ളവരും ആപ്പിള്‍ ടീ ഒഴിവാക്കുക. മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ ഉപദേശം തേടണം.

ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും
. പ്രോസ്റ്റേറ്റ് കാന്‍സര്‍, വാതം എന്നിവയെ ചെറുക്കും
. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും
. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലത്.
. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കും.

Exit mobile version