ഇനി കളയരുത് പഴത്തൊലി; ഗുണങ്ങള്‍ ഏറെ

നേന്ത്രപ്പഴത്തിന്റെ ഗുണങ്ങള്‍ നമുക്ക് പറയാതെ തന്നെ അറിയാം. ധാരാളം ഗുണങ്ങളുളള ഒന്നാണ് നേന്ത്രപ്പഴം. അതു പോലെതന്നെ ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് നേന്ത്രപ്പഴത്തിന്റെ തൊലി.

നേന്ത്രപ്പഴത്തിന്റെ ഗുണങ്ങള്‍ നമുക്ക് പറയാതെ തന്നെ അറിയാം. ധാരാളം ഗുണങ്ങളുളള ഒന്നാണ് നേന്ത്രപ്പഴം. അതു പോലെതന്നെ ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് നേന്ത്രപ്പഴത്തിന്റെ തൊലി.

എന്നാല്‍ ധാരാളം പഴം കഴിക്കുകയും തൊലി ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് ഒട്ടേറെ ഗുണങ്ങളാണ്. വാഴപ്പഴങ്ങളെക്കാളേറെയും തൊലിയിലാണ് പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളത്. പഴത്തിന്റെ തൊലി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ് എന്നാണ് അമേരിക്കയിലെ ഡയറ്റീഷ്യനായ സൂസി പറയുന്നത്. ഒപ്പം നല്ല ഉറക്കം ലഭിക്കാനും ഇവ നല്ലതാണ്.

പഴത്തിന്റെ തൊലിയിലൂടെ ധാരാളം ഫൈബര്‍ ലഭിക്കും. ഏകദേശം 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ ബി6-ും 20 ശതമാനത്തില്‍ കൂടുതല്‍ വൈറ്റമിന്‍ സിയും നിങ്ങള്‍ക്ക് ലഭിക്കും.

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേന്ത്രപ്പഴവും ഒപ്പം തൊലിയും കഴിക്കണമെന്നാണ് പറയുന്നത്. മഞ്ഞ നിറത്തില്‍ തൊലിയുള്ളവയില്‍ ആന്റി ക്യാന്‍സര്‍ ഘടകങ്ങളുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും.

പച്ച നിറത്തിലുളളവ ഉറക്കത്തിന് സഹായിക്കും. നേന്ത്രപ്പഴം ട്രിപ്‌റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിന്‍ എന്ന ‘ഹാപ്പിനെസ് ഹോര്‍മോണിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് മാനസികനില നിയന്ത്രിക്കാനും നാഡികളുടെ ആരോഗ്യത്തിനും സഹായകമാണ്.

കൂടാതെ, സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പഴത്തൊലിക്ക് കഴിവുണ്ട്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും.10 മിനിറ്റ് നേരത്തേയ്ക്ക് പഴത്തൊലി താടിയെല്ലില്‍ ഉരസുക. പലതവണ ആവര്‍ത്തിക്കുന്നതോടെ ക്രമേണ നിങ്ങളുടെ മുഖക്കുരു അപ്രത്യക്ഷമാകാന്‍ തുടങ്ങും.അങ്ങനെ നിരവധി ഗുണങ്ങളാണ് പഴത്തൊലിക്ക് ഉള്ളത്.

Exit mobile version