ദിവസവും വെറും വയറ്റില്‍ ബദാം കഴിച്ചാലുള്ള ഗുണങ്ങള്‍…

പ്രമേഹരോഗികള്‍ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു

ദിവസവും വെറും വയറ്റില്‍ ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.

ഡയറ്റ് ചെയ്യുന്നവര്‍ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ബദാം വെള്ളത്തിലിട്ട് വെച്ച ശേഷം കുതിര്‍ത്ത് വേണം കഴിക്കാന്‍. കാരണം, ബദാമിന്റെ തൊലിക്ക് കട്ടി കൂടിയതു കൊണ്ടു തന്നെ ദഹനപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുതിര്‍ത്തു കഴിക്കുന്നത്.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്. ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കുക. കുട്ടികള്‍ക്ക് ദിവസവും ബദാം കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ധിക്കാന്‍ വളരെ നല്ലതാണ്.

തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ബദാം. ഇതിലെ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

Exit mobile version