പല്ലു വേദനിക്കുന്നുണ്ടോ? പേടിക്കണ്ട പരിഹാരങ്ങള്‍ ഇതാ

മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പല്ലുവേദന. ഇവ ഒരു പരിധിവരെ അകറ്റാന്‍ ചില പൊടിക്കൈകളുണ്ട്. അതില്‍ പ്രധാനമാണ് വിസ്‌കി. വേദനയുള്ള ഭാഗത്ത് ഇത് ഇറ്റിച്ച് അത് വായില്‍ ചുഴറ്റുക. അങ്ങനെ ചെയ്യുമ്പോള്‍ വളരെ പെട്ടന്ന് തന്നെ വേദന കുറയും. എന്നാല്‍ ഈ രീതി സ്ഥിരമായി ചെയ്യരുത്. അത് ദോഷമാണ്.

ക്ലോവ് ഓയിലുണ്ടെങ്കില്‍ അത് വേദനയുള്ള പല്ലില്‍ പുരട്ടുക. നാലഞ്ച് മണിക്കൂര്‍ നേരത്തേക്ക് അത് പല്ലിനെ മരപ്പിച്ച് നിര്‍ത്തും. എന്നാല്‍ മോണയില്‍ ക്ലോവ് ഓയില്‍ പറ്റിയാല്‍ വേദനയുണ്ടാകും. പരിഭ്രമിക്കേണ്ടതില്ല വേദന വൈകാതെ തന്നെ മാറിക്കൊള്ളും.

മറ്റൊരു മാര്‍ഗമാണ് വെളുത്തുളളി. ഒരു വെളുത്തുള്ളി അല്ലി ക്ലോവ് ഓയിലില്‍ മുക്കി വേദനയുള്ളിടത്ത് വച്ച് കടിക്കുക. ഈ നീര് വായില്‍ മുഴുവന്‍ പരക്കാന്‍ അനുവദിക്കുക. ഇത് വഴി വേഗത്തില്‍ വേദനയില്‍ നിന്ന് രക്ഷപ്പെടാം. ദീര്‍ഘനേരത്തേക്ക് ഇതിന്റെ ഫലം ലഭിക്കും.

വാനില എക്‌സ്ട്രാക്റ്റ് മൂന്ന് നാല് തുള്ളി ഒരു കോട്ടണ്‍ തുണിയില്‍ ഇറ്റിച്ച് അതുകൊണ്ട് വേദനയുള്ള പല്ലും, മോണയും തുടക്കുക. വേണമെങ്കില്‍ വാനില ഓയില്‍ വേദനയുള്ളിടത്ത് നേരിട്ട് ഏതാനും തുള്ളികള്‍ ഇറ്റിച്ചാലും മതി. ഏറെ നേരത്തേക്ക് പല്ലുവേദനയില്‍ നിന്ന് രക്ഷകിട്ടാന്‍ ഈ രീതി സഹായിക്കും.

ചെറിയ ഐസ് ക്യൂബുകള്‍ വേദനയുള്ളിടത്ത് പല്ലിലോ, അല്ലെങ്കില്‍ കവിളിലോ പതിനഞ്ച്-ഇരുപത് മിനുട്ട് നേരം വെയ്ക്കുക. ഒരു ദിവസം മൂന്ന് നാല് തവണ ഇത് ആവര്‍ത്തിക്കണം. ഇതുവഴി വേദനകുറയാനും, വേദനയുള്ള ഭാഗം മരവിപ്പിക്കാനും സാധിക്കും

കുരുമുളക് നീര് മോണയില്‍ പുരട്ടിയാല്‍ അത് ആ ഭാഗം മരപ്പിക്കുകയും ഏറെ നേരത്തേക്ക് വേദനക്ക് ശമനം ലഭിക്കുകയും ചെയ്യും.

പച്ചഉള്ളിയില്‍ ആന്റി സെപ്റ്റിക് ഘടകങ്ങളുണ്ട്. ഉള്ളി ദിവസം മൂന്ന് മിനുട്ടെങ്കിലും ചവക്കുക. വേദനമൂലം ചവക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉള്ളി ചെറിയ കഷ്ണമാക്കി വേദനയുള്ള പല്ലില്‍ വെയ്ക്കുക അങ്ങനെ ചെയ്യുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും.

Exit mobile version