ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ പിന്നിലെ രഹസ്യമിതാണ്…

ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ക്യാരറ്റ്. ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ ഗുണങ്ങളേറെയാണ്. കണ്ണിന്റെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വിറ്റാമിന്‍ എ. ക്യാരറ്റില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നല്ല കാഴ്ചശക്തി നിലനിര്‍ത്താന്‍ സഹായിക്കും.

ദിവസവും ഓരോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാല്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ശരീരത്തിന് ദോഷകരമായ ബാക്ടീരിയ, വൈറസ് എന്നിവയെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും എല്ലുകളുടെ ആരോഗ്യത്തിനും, നാഡീവ്യവസ്ഥയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തിനും ഊര്‍ജം പകരും.

ക്യാരറ്റ് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഡയറ്ററി ഫൈബറുകളും രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, കൊളസ്‌ട്രോള്‍, കാല്‍സ്യം തുടങ്ങിയവയുടെ മിശ്രിതത്തെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരിയായ രീതിയിലൂടെ രക്തയോട്ടം നിലനിര്‍ത്തി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പൊട്ടാസ്യവും കോശസംരക്ഷണത്തിന് ഏറെ സഹായിക്കും. ഇത് ചര്‍മ്മ വരള്‍ച്ചയെ തടയുകയും, ഇതിലൂടെ ചര്‍മ്മം ആരോഗ്യത്തോടെ സുന്ദരമായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും ചെയ്യും.

Exit mobile version