ഏഷ്യന്‍ കപ്പില്‍ രണ്ടാംറൗണ്ട് ലക്ഷ്യമിട്ട ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടും!

യുഎഇക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പിക്കാം. യുഎഇ ആദ്യ കളിയില്‍ ബഹ്‌റൈനുമായി സമനിലയില്‍ കുരുങ്ങിയിരുന്നു. എ ഗ്രൂപ്പിലെ കരുത്തരാണ് യുഎഇ

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ രണ്ടാംറൗണ്ട് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കരുത്തരായ യുഎഇയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കളി. ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരായ 4-1 ജയത്തോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. ഈ പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് യുഎഇക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ കരുത്ത്. നിലവില്‍ എ ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎഇക്കെതിരെ സമനിലയെങ്കിലും നേടിയാല്‍ ഇന്ത്യക്ക് നോക്കൗട്ട് ഉറപ്പിക്കാം. യുഎഇ ആദ്യ കളിയില്‍ ബഹ്‌റൈനുമായി സമനിലയില്‍ കുരുങ്ങിയിരുന്നു. എ ഗ്രൂപ്പിലെ കരുത്തരാണ് യുഎഇ. മുന്‍ യുവന്റസ് പരിശീലകനായ ആല്‍ബെര്‍ട്ടോ സാക്കെറോണിയാണ് യുഎഇയുടെ പരിശീലകന്‍.

Exit mobile version