മറഡോണയുടെ ലോകകപ്പ്‌ ജഴ്‌സി ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : 1986ല്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയണിഞ്ഞ ജഴ്‌സി ലേലത്തില്‍ വിറ്റ് പോയത് 9.3 മില്യണ്‍ യൂറോ അഥവാ 70 കോടി 90 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കായിക ചരിത്രത്തില്‍ ഒരു താരത്തിന്റെ ജഴ്‌സിയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്.

ബുധനാഴ്ചയാണ് ലേല നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആരാണ് ഇത്രയും രൂപ മുടക്കി ജഴ്‌സി സ്വന്തമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദൈവത്തിന്റെ കരം കൊണ്ട് നേടിയതെന്ന് മറഡോണ വിശേഷിപ്പിച്ചതും നൂറ്റാണ്ടിന്റെ ഗോളെന്ന് ലോകം വാഴ്ത്തിയതുമായ രണ്ട് അനശ്വര ഗോളുകള്‍ വീഴ്ത്തിയപ്പോള്‍ മറഡോണ ധരിച്ചിരുന്ന ജഴ്‌സി ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജിന്റെ കൈവശമാണുണ്ടായിരുന്നത്. ലോകകപ്പ് ഫൈനലിന് ശേഷം മറഡോണ കുപ്പായം കൈമാറ്റം ചെയ്യുകയായിരുന്നു.

Also read : ഗര്‍ഭച്ഛിദ്രാവകാശം നിഷേധിക്കാന്‍ യുഎസ് സുപ്രീം കോടതി : കരട് രേഖ ചോര്‍ന്നു

അതേസമയം ലേലത്തിനെതിരെ മറഡോണയുടെ മകള്‍ ഡാല്‍മ രംഗത്തെത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മറഡോണ ധരിച്ച ജഴ്‌സിയാണ് ലേലത്തിന് വെച്ചതെന്നും വിശ്വവിഖ്യാതമായ ഗോളുകള്‍ നേടിയപ്പോള്‍ ധരിച്ചിരുന്നത് മറ്റൊരു ജഴ്‌സിയാണെന്നുമായിരുന്നു ഇവരുടെ ആരോപണം.

Exit mobile version