നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാരീസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ മൂന്ന് പിഎസ്ജി താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അര്‍ജന്റീനിയന്‍ താരങ്ങളായ ഏഞ്ചല്‍ ഡി മരിയ, ലിയെനാര്‍ഡോ പരേദസ് എന്നിവര്‍ക്കും കൊവിഡ് പോസിറ്റീവായി. ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മൂവര്‍ക്കും കൊവിഡ് പോസിറ്റീവായത്.

അതേസമയം, രോഗബാധിതരായവരുടെ പേരുവിവരം ക്ലബ് പുറത്തുവിട്ടിട്ടില്ല. ടീമിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം മാത്രമാണ് ക്ലബ് പുറത്ത് വിട്ടത്.

കഴിഞ്ഞ ആഴ്ച നടന്ന യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മൂന്ന് പേരും കളിച്ചിരുന്നു. ബയേണ്‍ മ്യൂണിക്കിനെതിരെയാണ് പിഎസ്ജ ഇറങ്ങിയത്. 0-1 ബയേണ്‍ മ്യൂണിക്ക് ജയിച്ചിരുന്നു.

അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്നത് ഫ്രഞ്ച് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഉദ്ഘാടന മത്സരം കളിക്കേണ്ട മാഴ്‌സേയിലെ 4 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മത്സരം മാറ്റിവച്ചിരുന്നു.

Exit mobile version