വെറും 3 ചേരുവകള്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാം കിടിലന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം!

സമയം ലാഭിച്ച് രുചിയുള്ള പലഹാരം തയ്യാറാക്കാം വൈകുന്നേരത്തെ ചായയ്ക്ക്.

ചായയ്ക്ക് പലഹാരം കൂടിയേ തീരു. അതും ആവര്‍ത്തിച്ചാണെങ്കില്‍ മടുപ്പു തോന്നും. അവയില്‍ നിന്നും മാറി ഉണ്ടാക്കാം നല്ല കിടുക്കന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. വെറും മൂന്ന് ചേരുവകള്‍ മാത്രം മതി ഈ പലഹാരത്തിന്. നിമിഷങ്ങള്‍ക്കുള്ളില്‍ ആവുകയും ചെയ്യു. സമയം ലാഭിച്ച് രുചിയുള്ള പലഹാരം തയ്യാറാക്കാം വൈകുന്നേരത്തെ ചായയ്ക്ക്.

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി- 3 കപ്പ്

പഞ്ചസാര- അര കപ്പ്

തേങ്ങാപ്പാല്‍- 1 കപ്പ്

തയ്യാറാക്കുന്ന വിധം

വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് കുറച്ച് ജീരകം ചേര്‍ക്കുക. (അലങ്കാരത്തിന് വേണ്ടി മാത്രം) അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.

Exit mobile version