ദിവസവും സാലഡ് ശീലമാക്കിയാല്‍ ഉള്ള ഗുണം

സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേര്‍ക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കള്‍ കഴിക്കുന്നതിലെ മടുപ്പ് ഒഴിവാക്കാന്‍ ഇതു സഹായിക്കും

ഇന്ന് മിക്കവരുടെയും തീന്‍ മേശയില്‍ ഉള്ള പ്രധാനപെട്ട് ഒരു വിഭവമാണ് സാലഡ്. പല തരത്തില്‍ സാലഡുകളാണ് നാം പരീക്ഷിക്കുന്നത്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാന്‍ കഴിയും. ദിവസവും ഒരു നേരം ഭക്ഷത്തിന് പകരം സാലഡ് കഴിച്ചാല്‍ ശരീരത്തിന് നല്ല ആരോഗ്യം കിട്ടുന്നതിനോടെപ്പം നല്ല് ഉന്മേശവും കിട്ടും.

സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേര്‍ക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കള്‍ കഴിക്കുന്നതിലെ മടുപ്പ് ഒഴിവാക്കാന്‍ ഇതു സഹായിക്കും. വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ ഏറെ സഹായകരമാണ്. ഭക്ഷണശീലങ്ങളില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ മികച്ച ആരോഗ്യം നല്‍കുന്ന പോഷകസമ്പന്നമായ സാലഡുകള്‍ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം.പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. വേവിക്കാത്തതിനാലും സംസ്‌കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങള്‍, ജീവകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല.

 

 

 

Exit mobile version