ഇസ്ടു ഒന്ന് മാറ്റിപ്പിടിച്ചാലോ.. ഇതാ അപ്പത്തിന് തയ്യാറാക്കാനുള്ള കിടിലന്‍ താറാവ് മപ്പാസിന്റെ രുചിക്കൂട്ട്!

പലപ്പോഴും ദേശ-ചമ്മന്തി, ഇഡ്‌ലി-സാമ്പാര്‍, അപ്പം-ഇസ്ടു എന്നിങ്ങനെ നീളം.

കാലത്ത് എണ്ണീറ്റാന്‍ കഴിക്കാന്‍ എന്താണെന്നാണ് ആദ്യം തിരക്കുക. പലപ്പോഴും ദേശ-ചമ്മന്തി, ഇഡ്‌ലി-സാമ്പാര്‍, അപ്പം-ഇസ്ടു എന്നിങ്ങനെ നീളം. എന്നാല്‍ ആ പതിവ് രീതിയില്‍ നിന്നും ഒന്നു മാറ്റിപിടിച്ചാലോ..! അപ്പത്തിനൊപ്പം നമുക്ക് ഉണ്ടാക്കാം നല്ല കിടിലന്‍ താറാവ് മപ്പാസ്. അവയുടെ രുചിക്കൂട്ട് ഇതാ…

ആവശ്യമായ സാധനങ്ങള്‍

താറാവിറച്ചി – 400 ഗ്രാം
സവാള – ആറെണ്ണം
നാളികേരം – രണ്ടെണ്ണം
പച്ചമുളക് – രണ്ടെണ്ണം
കറിവേപ്പില – ഒരു തണ്ട്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
ഇഞ്ചി – ചെറിയ കഷ്ണം
വെളിച്ചെണ്ണ – ആറ് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

ഉണ്ടാക്കുന്ന വിധം

പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാളയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേര്‍ത്ത് തിളയ്ക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്റെ രണ്ടാംപാല്‍ ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകം ചെയ്യുക. തുടര്‍ന്ന് ഒന്നാം പാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റി വെക്കാം.

Exit mobile version