സ്വാദിഷ്ടമായ കിടിലന്‍ പനീര്‍ ബീറ്റ്‌റൂട്ട് കട്‌ലറ്റ് ഇതാ…

വൈകുന്നേരങ്ങളില്‍ നാലുമണി പലഹാരമായി കഴിക്കാനായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കിടിലന്‍ പനീര്‍ കട്‌ലറ്റ് ഇതാ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പനീര്‍. അപ്പോള്‍ പനീര്‍ കൊണ്ടുള്ള കട്‌ലറ്റ് ആയാലോ. വൈകുന്നേരങ്ങളില്‍ നാലുമണി പലഹാരമായി കഴിക്കാനായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കിടിലന്‍ പനീര്‍ കട്‌ലറ്റ് ഇതാ…

ആവശ്യമുള്ള ചേരുവകള്‍,

എണ്ണ – 1ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് – 1 ടീ സ്പൂണ്‍
പച്ചമുളക് – 1/4 കപ്പ്
വലിയ ഉള്ളി ചെറുതായി അരിഞ്ഞത് -1/2 കപ്പ്
വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് – 1 കപ്പ
പനീര്‍ – 1 1/2 കപ്പ്
വേവിച്ച് ഉടച്ച കാരറ്റ് – 1/2 കപ്പ്
വേവിച്ച് ഉടച്ച ബീറ്റ്‌റൂട്ട് – 1/2 കപ്പ്
കോണ്‍ഫ്‌ലോര്‍ – 1/4 കപ്പ്
വെള്ളം – 160 മില്ലി
ബ്രഡ് പൊടിച്ചത്
എണ്ണ – ആവശ്യത്തിന്

ആദ്യം ഉരുളക്കിഴങ്ങും കാരറ്റും ഒരുമിച്ചും ബീറ്റ്‌റൂട്ട് വേറെയും വേവിച്ച് എടുക്കുക. ശേഷം ഇവ നന്നായി ഉടച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും പച്ചമുളകും 2 മിനിറ്റ് നേരം വഴറ്റുക. അതിനു ശേഷം ഉള്ളി 1 മിനിറ്റ് വഴറ്റുക. ഒരു പാത്രത്തില്‍ വേവിച്ചുടച്ച പച്ചക്കറികളും കോണ്‍ഫ്‌ലോര്‍, ഗരം മസാല, ഉപ്പ്, വഴറ്റിയ ഉള്ളി എന്നിവ നന്നായി യോജിപ്പിക്കുക. ഇവ നന്നായി കുഴച്ച ശേഷം ഉരുളകളാക്കി, ചെറിയ വൃത്താകൃതിയില്‍ കൈയ്യില്‍ വെച്ച് പരത്തി എടുക്കുക. ഒരു പാത്രത്തില്‍ മൈദ വെള്ളമൊഴിച്ച് തരി കെട്ടാതെ മിശ്രിതമാക്കുക. മറ്റൊരു പാത്രത്തില്‍ ബ്രഡ് പൊടിയും എടുക്കുക. ശേഷം പരത്തി വെച്ച കട്‌ലറ്റ് ആദ്യം മൈദ മിശ്രിതത്തില്‍ മുക്കി പിന്നീട് ബ്രഡ് പൊടിയില്‍ മുക്കി എണ്ണയില്‍ ഇടുക. നല്ല സ്വര്‍ണ നിറമാകുമ്പോള്‍ കോരിയെടുക്കുക. മിന്റ് ചട്ണി, തക്കാളി സോസോ ചേര്‍ത്ത് കട്‌ലറ്റ് ഉപയോഗിക്കാം.

Exit mobile version