രുചിയേറും എഗ്ഗ് പഫ്‌സ് വീട്ടില്‍ തയ്യാറാക്കാം

ആദ്യം ബേക്കിങ്ങിന് മുന്‍പ് ഓവന്‍ 200 സെല്‍ഷ്യസില്‍ 10 മിനിറ്റ് പ്രീ ഹിറ്റ് ചെയുക. ശേഷം ഒരു ബേക്കിംഗ് ട്രേയില്‍ ബേക്കിംഗ് പേപ്പര്‍ വിരിച്ച് വയ്ക്കുക

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…

പഫ് പാസ്റ്ററി ഷീറ്റ്‌സ് 8 എണ്ണം
പുഴുങ്ങിയ മുട്ട 4 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
മുളക് പൊടി 1.5 ടീസ്പൂണ്‍
മല്ലി പൊടി 1 ടീസ്പൂണ്‍
കുരുമുളക്ക് പൊടി 1/2 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
ഉപ്പ് ആവശ്യത്തിന്
മുട്ട (പഫ്‌സിന് മുകളില്‍ പുരട്ടാന്‍) 1 എണ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം ബേക്കിങ്ങിന് മുന്‍പ് ഓവന്‍ 200 സെല്‍ഷ്യസില്‍ 10 മിനിറ്റ് പ്രീ ഹിറ്റ് ചെയുക. ശേഷം ഒരു ബേക്കിംഗ് ട്രേയില്‍ ബേക്കിംഗ് പേപ്പര്‍ വിരിച്ച് വയ്ക്കുക. പാനില്‍ ഓയില്‍ ചൂടാവുമ്പോള്‍ അരിഞ്ഞ് വച്ച സവാളയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആവുന്നത് വരെ വഴറ്റുക. അതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയതിന് ശേഷം എല്ലാ പൊടികളും കറിവേപ്പിലയും ചേര്‍ത്ത് 2-3 മിനിറ്റ് നല്ലപോലെ വേവിക്കുക. ശേഷം പഫ് പാസ്റ്ററി ഷീറ്റില്‍ അല്പം മസാലയും പകുതി മുറിച്ച പുഴുങ്ങിയ മുട്ടയും വച്ച ശേഷം ചതുര ആകൃതിയില്‍ മടക്കി അതിനു മുകളില്‍ എഗ്ഗ് വാഷ് പുരട്ടുക. ഇങ്ങനെ തയ്യാറാക്കി വച്ച പഫ് ബേക്കിംഗ് ട്രെയില്‍ നിരത്തി വച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 20-25 മിനിറ്റോ പഫ് പാസ്ട്രി ഷീറ്റ് ഗോള്‍ഡന്‍ കളര്‍ ആവുന്നത് വരെയോ ബേക്ക് ചെയ്ത് എടുക്കുക.എഗ്ഗ് പഫ്സ് തയ്യാറായി….

Exit mobile version