ഗോവന്‍ ചെമ്മീന്‍ പുലാവ്

ചെമ്മീന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ചെമ്മീന്‍ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം. അതില്‍ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് ഗോവന്‍ ചെമ്മീന്‍ പുലാവ് . എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചെമ്മീനില്‍ മഞ്ഞള്‍ പൊടി, മുളകു പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ഇട്ട് 20 -30 മിനിറ്റ് മാരിനേറ്റ് ചെയുക. ഒരു പാനില്‍ എണ്ണയും നെയ്യും ഒഴിച്ച്, ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം ഇടുക. അണ്ടിപ്പരിപ്പ് ഇട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുമ്പോള്‍ സവാള ഇട്ട് സോഫ്റ്റ് ആക്കുന്ന വരെ വഴറ്റുക. ഇഞ്ചി,വെളുത്തുള്ളി, പച്ച മുളക് പേസ്റ്റ് ഇട്ട് 2 മിനിറ്റ് നന്നായി വഴറ്റുക.

തക്കാളി നന്നായി വഴറ്റി കുഴഞ്ഞുവരുന്ന സമയത്ത് മല്ലിയില, പുതിനയില ചേര്‍ത്ത് നന്നായിട്ടു വഴറ്റുക. മാരിനേറ്റ് ചെയത ചെമ്മീന്‍ ഇട്ട് 1 മിനിറ്റ് ഇളക്കുക. ഇതിലേക്ക് അരി ഇട്ടു ഇളകി, തേങ്ങാ പാലും, ചെമ്മീന്‍ സ്റ്റോക്കും, ഉപ്പും ഇട്ട് നന്നായി യോജിപ്പിക്കുക. ഫ്‌ളയിം മാക്‌സിമത്തില്‍ ആക്കി വെള്ളം വറ്റുന്ന വരെ കുക്ക് ചെയുക. പിന്നീട് ഫ്‌ളയിം മിനിമത്തില്‍ ആക്കി, മൂടിവെച്ച് 5 മിനിറ്റ് കുക്ക് ചെയുക. 5 മിനുട്ടിനു ശേഷം ഫ്‌ളയിം ഓഫ് ചെയ്തു 15 മിനിറ്റ് അടപ്പു തുറക്കാതെ വെയ്ക്കുക.

Exit mobile version