ചോറും കട്ട തൈരും ഒപ്പം രുചികരമായ മീന്‍ കറിയും കൂട്ടി കഴിച്ചാല്‍ പിന്നെ എന്റെ സാറെ…

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് മീന്‍ കറി. ഇവ ഉണ്ടാക്കുന്നതിലും മലയാളികള്‍ മുന്നിലാണ്. പലതരം രുചികരമായ മീന്‍ കറികള്‍ ഉണ്ടാക്കാം. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നതും എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നല്ല സ്വാദിഷ്ടമായ മീന്‍ കറിയാണ്.

ആദ്യം തന്നെ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളകും നീളത്തില്‍ അരിഞ്ഞതും തക്കാളി മുറിച്ചതും പൊടികളും കുടംപുളിയും കൂടെ ഒരു ഗ്ലാസ് വെള്ളത്തില്‍ ചട്ടിയില്‍ ഇട്ടു തിളപ്പിക്കുക. തിളച് രണ്ട് മിനിറ്റ് കഴിഞ്ഞ് അതിലേക്ക് മീന്‍ ഇടുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം. മീന്‍ വെന്തതിനു ശേഷം ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണയും തേങ്ങാപാലും കൂടെ ചേര്‍ത്ത് ഒന്ന് ചൂടാക്കി തീ അണയ്ക്കാം. ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ട് ചൂടാക്കി കറിയിലേക്ക് ഒഴിക്കാം. രുചികരമായ മീന്‍ കറി റെഡി.

Exit mobile version