രുചികരമായ പച്ചമാങ്ങാ അച്ചാര്‍ തയ്യാറാക്കാം

അച്ചാര്‍ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വിഭവമായിരിക്കും. നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന നിരവധി അച്ചാറുകള്‍ ഉണ്ട്. മാങ്ങ, ചെറുനാരങ്ങ, വെളുത്തുള്ളി, നെല്ലിക്ക അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര അച്ചാറുകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഇതില്‍ എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്നതും മലയാളികളുടെ നോട്ടപുള്ളിയുമാണ് മാങ്ങ അച്ചാര്‍. എളുപ്പത്തില്‍ ഒരു മാങ്ങ അച്ചാര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം ,പച്ചമാങ്ങ ചെറുകഷ്ണങ്ങളാക്കി ഉപ്പ് ചേര്‍ത്തു അര മണിക്കൂര്‍ വയ്ക്കുക.. കടുകും പച്ചമുളകും കായവും കൂടെ വെള്ളം ചേര്‍ത്ത് അല്‍പം തരുതരുപ്പായി അരച്ചെടുക്കുക..ഈ അരപ്പ് മാങ്ങയിലോട്ട് ചേര്‍ത്ത് നന്നായി ഇളക്കി വെയ്ക്കുക.. അര മണിക്കൂറിനു ശേഷം കഴിക്കാവുന്നതാണ്. ഇതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം..ഒരാഴ്ചയോളം കേടാവാതെ നില്‍ക്കും.

Exit mobile version