‘ഓര്‍മ്മയില്‍ ഒരു ശിശിരം’, ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

ദീപക് പറമ്പോളിനെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘കൈനീട്ടി ആരോ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മെറിന്‍ ഗ്രിഗറി ആണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.

സ്‌കൂള്‍ പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ദീപക് വേഷമിടുന്നത്.
പുതുമുഖം അനശ്വര പൊന്നമ്പത്താണ് ചിത്രത്തിലെ നായിക. ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ട്രെയിലറും മറ്റു ഗാനങ്ങളും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

വിഷ്ണുരാജിന്റേതാണ് കഥ. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.

Ormayil Oru Shishiram | Kaineetti Aaro | Studio Version | Ranjin Raj | Merin Gregory

Exit mobile version