പുലി വേഷം കെട്ടിയ അജു വര്‍ഗീസിനെ പുറകിലിരുത്തി പായുന്ന മോഹന്‍ലാല്‍ ; മോഹന്‍ലാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷാ ശൈലിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചേതക്ക് സ്‌കൂട്ടറില്‍ പുലി വേഷം കെട്ടിയ അജു വര്‍ഗീസിനെ പുറകിലിരുത്തി പായുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. പുലികളിയുടെ വേഷവും തൃശ്ശൂരും ആയതിനാല്‍ ചിത്രം ഓണത്തിന് തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇട്ടിമാണി മാസ്സാണ്, മനസ്സുമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിരിക്കുന്നത്.

നവാഗതനായ ജിബി ജോജു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.

ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ ഉണ്ട്. ശക്തമായൊരു കഥാപാത്രമായി രാധിക ശരത്കുമാറും ചിത്രത്തിലുണ്ട്. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Exit mobile version