മക്കള്‍ സെല്‍വനൊപ്പം അഭിനയിക്കാന്‍ ക്രിക്കറ്റ് ഇതിഹാസവും!

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘800’. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്ക്. ചിത്രത്തില്‍ മുരളീധരനായി എത്തുന്നത് വിജയ് സേതുപതി ആണ്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അതിഥി വേഷത്തിലാണ് സച്ചിന്‍ ചിത്രത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. മുരളിയായി അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് എന്നാണ് വിജയ് പറഞ്ഞത്. അതേസമയം താരത്തിന് ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞു കൊടുക്കുവാനായി മുത്തയ്യ മുരളീധരന്‍ സിനിമയുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹമുണ്ടാകുന്നതില്‍ ഒരുപാട് സന്തോഷം എന്നുമാണ് വിജയ് സേതുപതി ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. എംഎസ് ശ്രീപതിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍ അതുകൊണ്ടാണ് ചിത്രത്തിന് ‘800’ എന്ന് പേരിട്ടിരിക്കുന്നത്.

Exit mobile version