ഫഹദിന്റെ സമ്മാനം; ഓറിയോയുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് നസ്രിയ, വീഡിയോ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നസ്രിയ നസീം. താരത്തിന്റെ വേറിട്ട അഭിനയ മികവ് തന്നെയാണ് അതിന് പിന്നിലും. നസ്രിയ ഇപ്പോള്‍ സിനിമയില്‍ സജ്ജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നസ്രീയയും ഫഹദും സജ്ജീവമാണ്. ഇപ്പോഴിതാ ഫഹദ് തന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നസ്രിയ.

കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തു നായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഓറിയോയെ ഓമനിക്കുകയും ഭക്ഷണം കഴിപ്പിക്കുന്നതിന്റെയുമൊക്കെ വീഡിയോയാണ് നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മയുടെ ഓറിയോ ബേബിയും എന്നാണ് നസ്രിയയുടെ വിഡിയോയ്ക്ക് ക്യാപ്ഷന്‍.

ടെലിവിഷന്‍ ചാനലിലൂടെ അവതാരികയായി കടന്ന് വന്ന നസ്രിയ പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഫഹദും നസ്രിയയും ആദ്യമായി ജോഡിചേര്‍ന്ന ചിത്രംകൂടിയായിരുന്നു ബാംഗ്ലൂര്‍ ഡെയ്സ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് ചിത്രം കൂടെയിലൂടെയാണ് നസ്രിയ തിരിച്ച് വരവ് നടത്തിയത്. അതിനുശേഷം ഫഹദിന്റെ വരത്തന്‍ എന്ന സിനിമ നിര്‍മ്മിച്ചതും നസ്രിയ ആണ്.

Exit mobile version