പ്രാചീന സ്ത്രീയുടെ ഗെറ്റപ്പില്‍ കാജല്‍ അഗര്‍വാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോമാളി’. മനുഷ്യ പരിണാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നായികയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പ്രാചീന വേഷത്തില്‍ വടിയുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ ഒമ്പത് വ്യത്യസ്ത ഗെറ്റപ്പിലാണ് ജയം രവി എത്തുന്നത്.

ഗുഹാ മനുഷ്യനില്‍ തുടങ്ങി ഇന്ത്യയുടെ സ്വാതന്ത്ര്യ കാലഘട്ടത്തിലെത്തി നിലവിലുള്ള സാഹചര്യത്തിലൂടെ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സംയുക്ത ഹെഹ്‌ഡെ, കെഎസ് രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ്‌പോപ്പ് തമിഴനാണ്. ഓഗസ്റ്റ് 15ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version