നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് ചിത്രം; ബിഗ് ബ്രദര്‍

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനുശേഷം സിദ്ധിഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം കൂടി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിദ്ധിഖിനൊപ്പമുള്ള ചിത്രവും ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍, പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, രഞ്ജിത്ത് ചിത്രം ഡ്രാമാ,കായംകുളം കൊച്ചുണ്ണി എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തു വരാനുള്ള ചിത്രങ്ങള്‍.

Exit mobile version