‘ഗാനഗന്ധര്‍വ്വ’ന്റെ ചിത്രീകരണം പൂര്‍ത്തിയായി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഗാനഗന്ധര്‍വന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു .

നാല് നായികമാരാണ് ഈ ചിത്രത്തിലുള്ളതെങ്കിലും പുതുമുഖ നടി വന്ദിതയാണ് പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാട്ടുകളാല്‍ സമ്പന്നമായ ചിത്രത്തില്‍ സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ കെജെ യേശുദാസും ഭാവഗായകന്‍ പി. ജയചന്ദ്രനും പാടുന്നുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം യേശുദാസും ജയചന്ദ്രനും ഒരേ ചിത്രത്തില്‍ പാടുന്നു എന്ന പ്രത്യേകതയും ഗാനഗന്ധര്‍വനുണ്ട്.

മലയാളത്തിലെ ജനപ്രിയ താരങ്ങളും ഗാനഗന്ധര്‍വ്വനില്‍ അണിനിരക്കുന്നു. ഇന്നസെന്റ്, മുകേഷ്, സിദ്ദിഖ്, സലിം കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി, പ്രിയ തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളുമായി ചിത്രത്തില്‍ അണിനിരക്കുന്നു.

Exit mobile version