നവാബിന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള പൂജ ബത്രയുടെ ഫോട്ടോ വൈറലാകുന്നു

വിവാഹ ശേഷം പുതിയ കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് ബോളിവുഡ് നടി പൂജ ബത്ര. ഭര്‍ത്താവ് നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ ബത്ര ഷെയര്‍ ചെയ്തിരിക്കുന്നത്.

നടി പൂജാ ബത്ര അടുത്തിടെയാണ് നടന്‍ നവാബ് ഷായുമായി വിവാഹിതയായത്. കുറച്ചുനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂജാ ബത്ര.

1997ല്‍ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെയാണ് പൂജാ ബത്ര സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ അനില്‍ കപൂര്‍, തബു എന്നിവര്‍ക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടിയിരുന്നു. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി. ഇരുപതിലധികം ചിത്രങ്ങളില്‍ പൂജാ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Exit mobile version