പുതിയ സിനിമയ്ക്കായി 12കിലോ കുറച്ച് ജയറാം , താരത്തിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

മലയാളികളുടെ പ്രിയ നടന്‍ ജയറാമിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
അല്ലു അര്‍ജുന്റെ പുതിയ പടത്തില്‍ വേഷമിടുന്നതിന്റെ വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ജയറാം തന്നെയാണ് ചിത്രം പുറത്തുവിട്ടത്.

പുതിയ തെലുങ്ക് സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. തെലുങ്ക് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛന്റെ വേഷമാണ് ജയറാമിന്. ജയറാമിന്റെ പിതാവായി സത്യരാജ് എത്തുമെന്നും വാര്‍ത്തയുണ്ട്. മൂന്നു തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ രണ്ടു നായികമാരും ഉണ്ടാവും.

കഥാപാത്രത്തിനുവേണ്ടി 12കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. അതേസമയം സിനിമയില്‍ ജയറാമിനൊപ്പം തബുവും ഉണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

2018ല്‍ പുറത്തുവന്ന ‘ഭാഗ്മതി’യിലാണ് ജയറാം അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.അദ്ദഹത്തിന് ഏറെ കൈയടികള്‍ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു അത്.

Exit mobile version