ആളുകള്‍ വരുന്നു പോകുന്നു, ഓര്‍മ്മകള്‍ അവശേഷിക്കുന്നു; പഴയ കാലചിത്രം പങ്കുവെച്ച് നടി കനിഹ

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പണവുമായി ബന്ധപ്പെട്ടതല്ല.

നടി കനിഹയെ മലയാളികള്‍ക്ക് എന്നും പ്രിയമാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി തിളങ്ങിയ താരം കൂടിയാണ് കനിഹ. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പണവുമായി ബന്ധപ്പെട്ടതല്ല.

അവ ഓര്‍മ്മകളും നിമിഷങ്ങളുമാണെന്ന് താരം പറയുന്നു. ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകള്‍ വരുന്നു, പോകുന്നു. പക്ഷേ ഓര്‍മ്മകള്‍ അവശേഷിക്കുന്നു… എന്ന് ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കനിഹ കുറിച്ചു.

നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ലായിരുന്നു ഇവരുടെ വിവാഹം. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് കനിഹ അഭിനയിക്കുന്ന പുതിയ സിനിമ.

Exit mobile version