വീണ്ടും വ്യാജനുമായി തമിഴ് റോക്കേഴ്‌സ്; തീയ്യേറ്ററില്‍ നിറഞ്ഞോടുന്ന ‘ഡിയര്‍ കോമ്രേഡ്’ ഓണ്‍ലൈനില്‍

തീയ്യേറ്ററുകളിലെത്തി ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ എത്തിയത്.

വീണ്ടും വ്യാജനുമായി തമിഴ് റോക്കേഴ്‌സ് എത്തി. വിജയ് ദേവരകൊണ്ട നായകനായെത്തിയ ‘ഡിയര്‍ കോമ്രേഡ്’ എന്ന പുതു ചിത്രമാണ് ഓണ്‍ലൈനില്‍ എത്തിയത്. ചിത്രത്തിന്റെ വ്യാജപതിപ്പ് ആണ് തമിഴ് റോക്കേഴ്‌സ് പുറത്തു വിട്ടത്.

തീയ്യേറ്ററുകളിലെത്തി ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ എത്തിയത്. നല്ല അഭിപ്രായത്തോടെ തീയ്യേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് ചിത്രം. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയിരിക്കുന്നത്. ഭരത് കമ്മ സംവിധാനം ചെയ്ത വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോളേജ് രാഷ്ട്രീയവും പ്രണയവും പ്രതികാരവും ചര്‍ച്ച ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.

Exit mobile version