വീണ്ടും ആരാധകരെ ഇളക്കി മറിച്ച് സ്റ്റൈല്‍ മന്നന്‍; വൈറലായി ‘ദര്‍ബാറി’ലെ ചിത്രങ്ങള്‍

സൂപ്പര്‍ ഹിറ്റ് ചിത്രം പേട്ടയ്ക്ക് ശേഷം രജനീകാന്ത് മാസ് ലുക്കിലെത്തുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തിന്റെ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനീകാന്ത് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.

സ്റ്റൈല്‍ മന്നന്റെ പോലീസ് വേഷത്തിലുള്ളതും അല്ലാത്തതുമായ മാസ് ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. വിജയ് നായകനായി എത്തിയ സര്‍ക്കാരിന് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എആര്‍ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘ദര്‍ബാര്‍’. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version