മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന കീര്‍ത്തി സുരേഷിന് ഇപ്പോള്‍ കൈ നിറയെ ഓഫറുകളാണ്. അന്തരിച്ച നടി സാവിത്രിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തിയുടെ താരമ്യല്യം കുത്തനേ ഉയര്‍ന്നു. താരം ഇപ്പോള്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് കീര്‍ത്തി.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി പങ്കുവെച്ച ‘നോ മേക്കപ്പ് ലുക്ക്’ ചിത്രത്തിനു വന്‍ സ്വീകരണമാണ് ലഭിച്ചത്. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞ കീര്‍ത്തിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. മെലിഞ്ഞു എന്ന കമന്റുകളാണ് കൂടുതലും ചിത്രങ്ങള്‍ക്ക് ലഭിച്ചത്. കീര്‍ത്തി എങ്ങനെ മെലിഞ്ഞു എന്നായിരുന്നു പിന്നീട് ആരാധകര്‍ അന്വേഷിച്ചത്. വ്യായമവും ഡയറ്റും പിന്തുടര്‍ന്നാണ് കീര്‍ത്തി മേക്കോവോര്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

മലയാളത്തിലും തെലുങ്കിലും തമിഴിലുമായി കീര്‍ത്തിക്ക് ധാരാളം റിലീസുകളുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം.

Exit mobile version