‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് ‘; പിന്നെ ഒന്നും നോക്കിയില്ല ആരാധകന് കൂളിംഗ് ഗ്ലാസ് വീട്ടിലെത്തിച്ച് കൊടുത്ത് ഉണ്ണിമുകുന്ദന്‍

‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് ‘മലയാളതാരം ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റാണ് ഇത്. പിന്നെ ഒന്നും നോക്കിയില്ല തന്റെ ആരാധകന് ആ കൂളിംഗ് ഗ്ലാസ് വീട്ടില്‍ എത്തിച്ച്‌കൊടുത്തു താരം.

കഴിഞ്ഞ ദിവസം കൂളിംഗ് ഗ്ലാസ് വെച്ച ഒരു ഫോട്ടോ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ഉണ്ണിമുകുന്ദന്റെ കടുത്ത ആരാധകനായിരുന്ന വൈഷ്ണവിന് അറിയേണ്ടത് താരം വെച്ച കൂളിംഗ് ഗ്ലാസിനെക്കുറിച്ചായിരുന്നു. ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ലീസ് എന്നായിരുന്നു വൈഷണവിന്റെ കമന്റ്. കമന്റ് കണ്ട താരം വൈഷ്ണവിന്റെ അഡ്രസ്സ് തിരക്കി. പിന്നീട് വൈകാതെ തന്നെ അതേ കൂളിംഗ് ഗ്ലാസ് വീട്ടില്‍ എത്തിച്ച്‌കൊടുത്തു.

ഇപ്പോള്‍ നടന്‍ ആ സമ്മാനം അയച്ച്നല്‍കിയ സന്തോഷത്തിലാണ് വൈഷ്ണവ്. മലയാളത്തില്‍ ഏറെ ആരാധകര്‍ ഉള്ള നടനാണ് ഉണ്ണിമുകുന്ദന്‍. പലപ്പോഴും താരം ആരാധകരുമായി സന്തോഷം പങ്കിടാന്‍ സമയം കണ്ടെത്താറുണ്ട്. അതിനാല്‍ തന്നെ താരത്തിന് ആരാധകരും ഏറെയാണ്.

Exit mobile version