ജയറാം, കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പട്ടാഭിരാമനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ജയറാം ,കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പട്ടാഭിരാമനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’ഉണ്ണി ഗണപതിയേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രമാണ്. കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട വീഡിയോ ഗാനം ജനപ്രീതി നേടി.

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമന്‍. മുന്‍പ് തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം, കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നത്.

പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് പുതിയ സിനിമയില്‍ ജയറാം എത്തുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്. ഷീലു എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

Pattabhiraman | Unni Ganapathiye | Jayaram | M Jayachandran | M G Sreekumar |Kannan Thamarakkulam

Exit mobile version