സ്‌റ്റൈല്‍ മന്നനൊപ്പം ‘കാപ്പാന്റെ’ ഓഡിയോ ലോഞ്ച് ആഘോഷമാക്കി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാല്‍-സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’. ചിത്രത്തിന്റെ ഓഡീയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിലെ ശ്രീ രാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ചടങ്ങിലെ പ്രധാന ആകര്‍ഷണം സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം മോഹന്‍ലാല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അംഗരക്ഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

സയ്യേഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബൊമാന്‍ ഇറാനി, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 30 -ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version