പ്രേക്ഷകനെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ജോജു ജോര്‍ജ്; ‘ഉയിരിന്‍ നാഥനെ’ ജോസഫിലെ ഗാനം പുറത്ത്

'ഉയിരിന്‍ നാഥനെ, ഉലകിന്‍ ആദിയെ' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്

ജോജു ജോര്‍ജ് നായകനായി എത്തുന്ന പുതിയ ചിത്രം ജോസഫിലെ വിഡിയോ ഗാനം പുറത്തിറക്കി.’ഉയിരിന്‍ നാഥനെ, ഉലകിന്‍ ആദിയെ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. വിജയ് യേശുദാസും മെറിന്‍ ഗ്രിഗറിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്.

എം പത്മകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ജോസഫ് എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായാണ് ജോജു എത്തുന്നത്.’മാന്‍ വിത്ത് ദ സ്‌കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍.

ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍ന്തോട്ടം, ഞാന്‍ മേരിക്കുട്ടി, ഉദാഹരണം സുജാത എന്നീ ചിത്രങ്ങളിലൂടെ മുന്‍നിരയിലേക്കുയര്‍ന്ന നടനാണ് ജോജു ജോര്‍ജ്. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 16 ന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version