‘മോഹമുന്തിരി’ക്ക് ചുവടുകള്‍ വെച്ച് ഗായത്രി സുരേഷ് ,പിന്നാലെ ട്രോളും

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പാട്ടാണ് മധുരരാജയിലെ ‘മോഹമുന്തിരി’ എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന് ഇപ്പോള്‍ ചുവട് വെച്ചിരിക്കുകയാണ് നടി ഗായത്രി സുരേഷ്. നടിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇതിന് പിന്നാലെ ട്രോളുകളും ഇറങ്ങി.

പല സിനിമകളിലെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കിയി ട്രോള്‍ വീഡിയോ കാണികളില്‍ ചിരിപടര്‍ത്തും. യുവാക്കളുടെ ഹരമായ സണ്ണിലിയോണ്‍ ആദ്യമായി മലയാളത്തില്‍ എത്തിയ ഗാനമായിരുന്നു ‘മോഹമുന്തിരി’. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

Exit mobile version