ആണ്‍ ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാം; റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിന് കരീന വാങ്ങുന്നത് മൂന്നു കോടി

ഒരു കാലത്ത് സിനിമകളില്‍ കത്തി നിന്ന നടിയായിരുന്നു കരീന കപൂര്‍. എന്നാല്‍ കരീന ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ ടിവി റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജാണ്. പരിപാടിയുടെ പ്രതിഫലമായി താരം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

പരിപാടിയുടെ ഓരോ എപ്പിസോഡിനും നടി മൂന്നു കോടി രൂപയാണ് പ്രതിഫലം
കൈപ്പറ്റുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് പുറത്തുവിട്ടത്. അതേസമയം ഇത്രയും വലിയ തുക കരീന മാത്രമെ വാങ്ങുന്നുള്ളു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്പോഴെന്നും, ഒരു ആണ്‍ ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും നടി പറഞ്ഞു. സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നതെന്നും.’ നടി പറഞ്ഞു.

Exit mobile version