ഈ പെണ്‍കുഞ്ഞ് എനിക്ക് കാട്ടുകുതിരകളുടെ ശക്തി തന്നു; കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവെച്ച് സമീറ

ബോളിവുഡ് താരം സമീറ റെഡ്ഡിയുടെ രണ്ടാം കുഞ്ഞ് ജനിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. ഇപ്പോള്‍ താരം മനോഹരമായൊരു അടിക്കുറിപ്പോടെ തനിക്കു ജനിച്ച പെണ്‍കുഞ്ഞിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്.

‘ഈ പെണ്‍കുഞ്ഞ് എനിക്ക് കാട്ടുകുതിരകളുടെ ശക്തി തന്നു. എന്നിലേക്ക് തിരിഞ്ഞു നോക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ വഴിമറന്നു നില്‍ക്കുകയാണെന്ന് അറിഞ്ഞ് എനിക്കവള്‍ വഴി കാണിച്ചു തന്നു. മാതൃത്വം ആഘോഷിക്കാനുള്ളതെന്ന് ഞാന്‍ അറിഞ്ഞു. ശരീരത്തെക്കുറിച്ചുള്ള മുന്ധാരണകളെയെല്ലാം തിരുത്തി. നമ്മള്‍ നമ്മെക്കുറിച്ചു നല്ലതു ചിന്തിക്കണമെന്ന തോന്നല്‍ മറ്റുള്ളവരിലേക്കും എത്തിക്കാന്‍ സാധിച്ചു.. ഒരുപാടു പേര്‍ എന്നോടൊപ്പം നിന്നുവെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഒരു പെണ്‍ കുഞ്ഞിനായാണ് പ്രാര്‍ഥിച്ചത്. ഇവളെ കിട്ടി..’ ചിത്രം പങ്കുവെച്ച്‌കൊണ്ട് സമീറ പറയുന്നു.

ഗര്‍ഭകാല ചിത്രങ്ങള്‍ ഇത്രയും അധികം ആഘോഷമാക്കി പങ്കുവെച്ച നടി വേറെ ഇല്ല എന്ന് തന്നെ പറയാം. പല മോഡല്‍ ഡ്രസ്സിലും വെള്ളത്തില്‍ നിന്നുമുള്ള സമീറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ചത്രത്തിന് നേരെ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുള്ള ചുട്ട മറുപടിയും താരം കൊടുത്തിട്ടുണ്ട്.

Exit mobile version