സന്തോഷ് പണ്ഡിറ്റിനോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്; ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്സിലെ സിമി മോളായി വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന നടിയാണ് ഗ്രേസ്ആന്റണി. താരം തന്റെ കരിയറിലെ ബ്രേക്കിനെ കുറിച്ച് മനസ്സ് തുറക്കുകയാണിപ്പോള്‍. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് കരിയറില്‍ ഇത്രവലിയ ഒരു ബ്രേക്ക് ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറയുന്നു.

ഗ്രേസ് ആന്റണി എന്ന പേര് ആദ്യം കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരുന്നത് ഹാപ്പി വെഡ്ഡിങ്ങിലെ ടീനയെയാണ്. അതില്‍ ‘രാത്രി ശുഭരാത്രി’ എന്ന പാട്ട് പാടി പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയതാണ് താരം. ചിത്രത്തിലെ റാഗിങ്ങ് സീനിലൂടെയാണ് ഗ്രേസ് ശ്രദ്ധേയമായി തുടങ്ങിയത്. ഈ കഥാപാത്രത്തെ കണ്ടാണ് കുമ്പളങ്ങി നൈറ്റ്‌സിലേക്ക് ഗ്രേസിനെ ക്ഷണിക്കുന്നത്. എന്നാല്‍ ഈ ഗാനം പാടിയതിന് നിരവധിപ്പേര്‍ നടിയെ കളിയാക്കിയിരുന്നെന്നും, പക്ഷേ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ പാട്ടുകളോടും തനിക്ക് സ്നേഹവും കടപ്പാടും ഉണ്ടെന്നും ഗ്രേസ് പറഞ്ഞു.

Exit mobile version