‘പൊന്‍മകള്‍ വന്താല്‍’; രാച്ചസിക്ക് ശേഷം ത്രില്ലറുമായി ജ്യോതിക

നടന്‍ സൂര്യ തന്റെ ട്വിറ്ററിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്

രാച്ചസി എന്ന തമിഴ് ചിത്രത്തിന് ശേഷം ജ്യോതിക നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ സൂര്യ തന്റെ ട്വിറ്ററിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ പുതുമുഖമായ ജെജെ ഫെഡറിക് ആണ്. ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത ശേഷം മികച്ച ചിത്രങ്ങളുമായാണ് ജ്യോതിക തിരിച്ചെത്തിയത്.

Exit mobile version