ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രം ‘മിഷന്‍ മംഗളി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അക്ഷയ് കുമാര്‍ നായകാവേഷത്തില്‍ എത്തുന്ന മിഷന്‍ മംഗള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version