19 വര്‍ഷത്തിന് ശേഷം ഉലകനായകന്‍-എആര്‍ റഹ്മാന്‍ ടീം വീണ്ടും;’തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ ചിത്രീകരണം ഉടന്‍ ആരംഭിക്കും

ട്വിറ്ററിലൂടെ ആണ് റഹ്മാന്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്

തമിഴ് സിനിമാ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നീണ്ട പത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉലകനായകന്‍ കമല്‍ഹാസനും എആര്‍ റഹ്മാനും വീണ്ടും ഒന്നിക്കുന്നു. ‘തലൈവന്‍ ഇരുക്കിന്‍ട്രാന്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ ആണ് റഹ്മാന്‍ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

മാസ്റ്റര്‍പീസ് പ്രൊജക്റ്റ് എന്നാണ് കമല്‍ഹാസനുമായും വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ച് റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചത്. 2000ത്തില്‍ പുറത്തിറങ്ങിയ ‘തെന്നാലി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. രാജ് കമല്‍ ഇന്റര്‍നാഷണലും-ലൈക പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്നും റഹ്മാന്‍ പറഞ്ഞു.

അതേസമയം റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ഈ ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് പറഞ്ഞ് കമല്‍ഹാസനും രംഗത്തെത്തി. ട്വിറ്ററിലൂടെ ആണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്. വളരെ ചെറിയ പ്രൊജക്ടുകള്‍ മാത്രമെ നല്ലതെന്ന് തോന്നിയിട്ടുള്ളു. തലൈവന്‍ ഇരുക്കിന്‍ട്രാന്‍ അത്തരത്തിലൊന്നാണ്. ഈ പ്രോജക്ടിന് വേണ്ടിയുള്ള നിങ്ങളുടെ ആവേശം എല്ലാവരിലും പടര്‍ന്നു പിടിക്കുന്നതാണെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version