ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അജിത്ത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

2016 ല്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ 'പിങ്കി'ന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം

‘തല’ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന ‘നേര്‍കൊണ്ട പാര്‍വൈ’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. ട്വിറ്ററിലൂടെ ആണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയ്യതി അറിയിച്ചത്.

2016 ല്‍ ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ‘പിങ്കി’ന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. ചിത്രത്തില്‍ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ അജിത്ത് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.

‘നേര്‍കൊണ്ട പാര്‍വൈ’ നിര്‍മ്മിച്ചിരിക്കുന്നത് ബോണി കപൂര്‍ ആണ്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം. ആന്‍ഡ്രിയ, അര്‍ജുന്‍ ചിദംബരം, ആദിക് രവിചന്ദ്രന്‍, അശ്വിന്‍ റാവു, മലയാളിതാരം സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Exit mobile version