ധനുഷ് ചിത്രം വടചെന്നൈ 2 ഉപേക്ഷിച്ചിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനുഷ്

ധനുഷ് നായക വേഷത്തില്‍ എത്തുന്ന വടചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത വ്യാജം. നടന്‍ ധനുഷ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും അത് സംഭവിക്കുമെന്നും നടന്‍ വ്യക്തമാക്കി. വടചെന്നൈ 2 ഉപേക്ഷിക്കുന്നതായി ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ വാര്‍ത്ത ആണെന്നും ധനുഷ് പറഞ്ഞു.

ചെന്നൈയിലെ ചേരി നിവാസികളുടെ കുടിപ്പകയും അവരുടെ 35 വര്‍ഷത്തെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷാണ് ധനുഷിന്റെ നായിക. ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Exit mobile version