മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും ഉയര്‍ത്തിപ്പിടിച്ചതില്‍ എംജെ രാധാകൃഷ്ണനുള്ള പങ്ക് വളരെ വലുതാണ്, മരണാനന്തര ബഹുമതി ആയെങ്കിലും അദ്ദേഹത്തിന് ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കണം; ഡോ. ബിജു

മലയാള സിനിമയില്‍ ആ പുരസ്‌കാരം അര്‍ഹിക്കുന്ന ആളുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്റേത് ആണെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം ഇതിനെ കുറിച്ച് സൂചിപ്പിച്ചത്.

മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയര്‍ത്തിപ്പിടിച്ചതില്‍ എംജെ രാധാകൃഷ്ണനുള്ള പങ്ക് വളരെ വലുതാണെന്നും മലയാള സിനിമ മുമ്പ് തന്നെ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നു അദ്ദേഹം എന്നുമാണ് ഡോ. ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.

മരണാനന്തര ബഹുമതി ആയെങ്കിലും എംജെ രാധാകൃഷ്ണന് ഈ പുരസ്‌കാരം നല്‍കണമെന്നും മലയാള സിനിമയില്‍ ആ പുരസ്‌കാരം അര്‍ഹിക്കുന്ന ആളുകളില്‍ ഏറ്റവും മുന്‍ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്റേത് ആണെന്നും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. എംജെ രാധാകൃഷ്ണന്‍ 75 സിനിമകള്‍ ആണ് ചെയ്തത് എന്നാണ് മിക്ക വാര്‍ത്തകളിലും കണ്ടത്. എന്നാല്‍ അത് തെറ്റാണെന്നും അദ്ദേഹം നൂറ്റിപ്പത്തോളം സിനിമകളാണ് ചെയ്തിട്ടുള്ളതെന്നും ഡോ. ബുജു ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version