ഒരു ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ ക്യാമറയ്ക്ക് മുമ്പില്‍; സിനിമയിലേയ്ക്കുള്ള തിരിച്ചു വരുവോ എന്ന് ആരാധകര്‍, വൈറലായി ഫോട്ടോ ഷൂട്ട്‌

എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ഒരു ഇടവേളക്ക് ശേഷമാണ് ആന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. ആനിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ക്ലിന്റ് സോമനാണ് ആനിന്റെ മനോഹര ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയില്‍ തിരികെയെത്താനുള്ള തയാറെടുപ്പിലാണ് . സത്യന്റെ ജീവിതകഥ പ്രമേയമാക്കി വിജയ് ബാബു ഒരുക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. ചുരുക്കം ചില സിനിമകളിലെ താരം അഭിനയിച്ചിട്ടൊള്ളൂ എങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്‍.

Exit mobile version