കട്ടക്കലിപ്പില്‍ ടൊവീനോ തോമസ്; ‘കല്‍ക്കി’ ടീസര്‍

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കല്‍ക്കി’യുടെ ടീസര്‍ പുറത്തുവിട്ടു. ടൊവീനോ തോമസ് നായക വേഷത്തില്‍ എത്തുന്ന ‘കല്‍ക്കി’ ആക്ഷന്‍ പ്രാധാന്യമുള്ള മാസ് ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സൂര്യയുടെ പ്രശസ്തമായ സിങ്കം സീരീസിലെ പോലീസ് ലുക്കിന് സമാനമായുള്ള ലുക്കിലും കട്ടിമീശവെച്ചുള്ള ലുക്കിലും താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രോലോഗ് ടീസറും ഏറെ ശ്രദ്ധേയമായിരുന്നു.

പൃഥ്വിരാജ് ചിത്രം ‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘കല്‍ക്കി’. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് ‘കല്‍ക്കി’ക്ക് തിരക്കഥ ഒരുക്കുന്നത്.

Exit mobile version