മദ്യലഹരിയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നടി യാഷികയും, ഐശ്വര്യ ദത്തും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മദ്യലഹരിയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നടി യാഷിക ആനന്ദിന്റെയും ഐശ്വര്യ ദത്തിന്റെയും വീഡിയോ വൈറല്‍. തമിഴ് ബിഗ്‌ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളായെത്തി ശ്രദ്ധ നേടിയ താരങ്ങളാണ് നടി യാഷിക ആനന്ദും, ഐശ്വര്യ ദത്തയും. എന്നാല്‍ പരിപാടിയില്‍ ശത്രുക്കളായിരുന്ന ഇവര്‍ ഇപ്പോള്‍ അടുത്ത സുഹ്യത്തുക്കളാണ്.

പാര്‍ട്ടിക്കിടെ എടുത്ത വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഗ്ലാമര്‍ താരങ്ങള്‍ പ്രേക്ഷക മുന്നില്‍ എത്തിയത്. എന്നാല്‍ വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടുന്നത് മോശമാണെന്ന് ആരാധകര്‍ പറയുന്നു. മാത്രമല്ല ഇവരുടെ വസ്ത്രധാരണത്തെയും വിമര്‍ശിച്ച് ചിലര്‍ലര്‍ രംഗത്തെത്തുകയുണ്ടായി.

Exit mobile version